Bharath Jodo Yatra
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി. യാത്രയ്‌ക്കെതിരായ ആരോപണം തെളിയിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
യാത്ര സമാധാനപരമായാണ് കടന്നുപോകുന്നതെന്ന് സര്‍ക്കാരും കോടതിയെ ബോധിപ്പിച്ചു. ജോഡോ യാത്രമൂലമുണ്ടാകുന്ന കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണം, സുരക്ഷാ പൊലീസുകാരുടെ ചെലവ് സംഘാടകരില്‍ നിന്നും ഈടാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഭിഭാഷകനായ കെ.വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്.
Keywords: High court, Bharath Jodo Yatra, Reject, Police
COMMENTS