High court order about Vizhinjam port
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച് കടക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച കോടതി കേരള പൊലീസിന് സംരക്ഷണം നല്‍കാനാവുന്നില്ലെങ്കില്‍ കേന്ദ്രസേനയുടെ സഹായംതേടാനും ഉത്തരവിട്ടു.
പ്രതിഷേധസമരങ്ങള്‍ സമാധാനപരമായി നടത്താമെന്ന് വ്യക്തമാക്കിയ കോടതി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ അദാനിഗ്രൂപ്പിന്റെയും നിര്‍മ്മാണ കമ്പനിയുടെയും ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
Keywords: High court, Vizhinjam port, Police protection
COMMENTS