PFI harthal
കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
സംസ്ഥാനത്ത് പി.എഫ്.ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കേസുകളിലും പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.ഇബ്ദുള്‍ സത്താറിനെ പ്രതിചേര്‍ക്കണമെന്നും കോടതി ഉത്തരവിട്ടു.
രണ്ടാഴ്ചയ്ക്കുളളില്‍ തുക കെട്ടിവയ്ക്കണമെന്നും അല്ലാത്തപക്ഷം സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടിയെടുക്കണമെന്നും ഈ തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ച് നാശനഷ്ടമുണ്ടായവര്‍ക്ക് ഉപയോഗപ്രദമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതോടൊപ്പം കേസിലെ പ്രതികളുടെ ജാമ്യത്തിന് കടുത്ത ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താല്‍ ആക്രമങ്ങളുമായുമായി ബന്ധപ്പെട്ട് കെഎസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Keywords: High court, PFI harthal, KSRTC, 5.2 C
COMMENTS