Weather forecast that there will be heavy rain in Kerala during Onam. Orange alert has been announced in eight districts on Wednesday
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഓണനാളുകളില്‍ കേരളത്തില്‍ അതിശക്തമായ മഴയായിരിക്കുമെന്നു കാലാവസ്ഥാ പ്രവചനം.
ഉത്രാടദിനമായ ബുധനാഴ്ച എട്ട് ജില്ലകളിലും തിരുവോണ ദിവസം നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉത്രാട നാളില്‍ ഓറഞ്ച് അലര്‍ട്ട്.
നാളെ (ചൊവ്വ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും മറ്റ് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്രാടദിനത്തില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
Summary: Weather forecast that there will be heavy rain in Kerala during Onam. Orange alert has been announced in eight districts on Wednesday, Uthrata day and four districts on Thiruvona day. Idukki, Ernakulam, Thrissur, Palakkad, Malappuram, Wayanad, Kozhikode and Kannur districts are on orange alert on Utrata day. A red alert has been announced in Thiruvananthapuram, Kollam, Pathanamthitta and Idukki districts tomorrow (Tuesday).
COMMENTS