കോഴിക്കോട്: കോഴിക്കോട്ട് മറിപ്പുഴയില്‍ ഇരുവഞ്ഞിപ്പുഴയുടെ മുകള്‍ ഭാഗത്തായി ഉള്‍ക്കാട്ടില്‍ ഉരുള്‍ പൊട്ടി. ഉള്‍വനത്തില്‍ ഉരുള്‍ പൊട്ടിയതിനാല്‍...
കോഴിക്കോട്: കോഴിക്കോട്ട് മറിപ്പുഴയില്‍ ഇരുവഞ്ഞിപ്പുഴയുടെ മുകള്‍ ഭാഗത്തായി ഉള്‍ക്കാട്ടില്‍ ഉരുള്‍ പൊട്ടി. ഉള്‍വനത്തില്‍ ഉരുള്‍ പൊട്ടിയതിനാല്‍ ആളപായമില്ല.
തിരുമ്പാടി പഞ്ചായത്തിലെ മറിപ്പുഴ മുത്തപ്പന്‍ പുഴയിലാണ് വൈകിട്ട് ആറുമണിയോടെ ഉരുള്‍പൊട്ടിയത്.
കനത്ത മഴയ്ക്കു പിന്നാലെയായിരുന്നു ഉരുള്‍പൊട്ടല്‍. ഇരുവഞ്ഞിപ്പുഴ ഇരുകരകളിലും കവിഞ്ഞൊഴുകുകയാണ്. ഇവിടെ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാറില്‍ വട്ടവട മേഖലയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ മഴ നിറുത്താതെ പെയ്യുകയാണ്. ഇവിടെ മഴയിലും മരം വീണും മറ്റും നിരവധി വീടുകള്‍ക്കു കേടുപാടുണ്ട്. മൂന്നാറില്‍ മലയോര മേഖലയില്‍ രാത്രിയാത്ര വിലക്കിയിരിക്കുകയാണ്.
Summary: In Kozhikode Maripuzha, heavy landslide in the upper reaches of Iruvanjipuzha. There was no loss of life reported. The landslide occurred in the Maripuzha Muthappan River in Thirumpady Panchayat at around 6 pm.
COMMENTS