Governor's meeting with Vizhinjam protesters
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമരസമിതി നേതാക്കളുമായി ഗവര്‍ണര്‍ രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നേരിട്ട് ഇതുസംബന്ധിച്ച് ലത്തീന്‍ അതിരൂപതയുമായി ബന്ധപ്പെടുകയായിരുന്നു. തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര അടക്കമുള്ളവര്‍ അദ്ദേഹവുമായി ഇന്ന് ചര്‍യ്‌ക്കെത്തി. സര്‍ക്കാരുമായുള്ള തുറന്നയുദ്ധത്തിനുശേഷമുള്ള ഗവര്‍ണറുടെ നീക്കം ശ്രദ്ധേയമാണ്.
Keywords: Governor, Vizhinjam protesters, Meeting

							    
							    
							    
							    
COMMENTS