Governor sign five bills
തിരുവനന്തപുരം: സര്‍ക്കാരുമായുള്ള തുറന്നയുദ്ധത്തിനിടയിലും നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകള്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.
നേരത്തെ ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ വകുപ്പ് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്.
ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ 12 ബില്ലില്‍ അഞ്ചെണ്ണത്തിന് ഇപ്പോള്‍ അംഗീകാരമായി. ഒരെണ്ണത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
Keywords: Governor, Bill, Niyamasabha, Sign
COMMENTS