തിരുവനന്തപുരം: കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിവുകളടക്കം ഗവര്‍ണര്‍ വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രി നേ...
തിരുവനന്തപുരം: കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിവുകളടക്കം ഗവര്‍ണര്‍ വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തിയെന്നും പലതവണ നിര്‍ബന്ധിച്ചപ്പോള്‍ താന്‍ വഴങ്ങുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമനം നിയമവിധേയമല്ലെന്ന് പറഞ്ഞപ്പോള്‍ അഡ്വക്കേറ്റ് ജനറലിന്റേതടക്കം നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രിയുടെ കത്തുകളുടെ പകര്പ്പകടക്കം നിരത്തി ഗവര്‍ണര്‍ വ്യക്തമാക്കി.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൊലീസുകാര്‍ തന്നെയാണ് തന്നോട് ഈ വിവരം പറഞ്ഞതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Governor, Government, Letter, Kannur
COMMENTS