Governor is against government
കോട്ടയം: സര്‍വകലാശാലകളിലെ രാഷ്ട്രീയ കൈയടക്കല്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നും റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ ഭാര്യയെ നിയമിക്കുന്നതെന്നു ചോദിച്ച ഗവര്‍ണര്‍ ജനാധിപത്യ സര്‍ക്കാരിന് ഏതു തരത്തിലുമുള്ള ബില്ലുകള്‍ കൊണ്ടുവരുവാനും അവകാശമുണ്ടെന്നും എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടമെന്നും വ്യക്തമാക്കി. എന്നാല്‍ തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്തതൊന്നും ചെയ്യില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
COMMENTS