Governor is against CM
കൊച്ചി: മുഖ്യമന്ത്രിയും ഗവര്‍ണറുമായുള്ള വാക്‌പോര് തുടരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണിപ്പോള്‍ ഗവര്‍ണര്‍ മറുപടിയുമായെത്തിയിരിക്കുന്നത്.
തനിക്കെതിരെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
ഉടന്‍ തന്നെ സര്‍ക്കാരിനെതിരായ കൂടുതല്‍ തെളുവുകള്‍ പുറത്തുവിടുമെന്നും സര്‍വകലാശാലകളിലുള്‍പ്പടെ രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ കത്തും പുറത്തുവിടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
തനിക്കെതിരെ മൂന്നു വര്‍ഷം മുന്‍പ് വധശ്രമമുണ്ടായെന്നും എന്നാല്‍ അതിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ലെന്നും എന്തുതന്നെയായാലും യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ലെന്നും സര്‍വകലാശാലകള്‍ ജനങ്ങളുടേതാണ് അല്ലാതെ മാറിമാറി വരുന്ന രാഷ്ട്രീയക്കാരുടേതല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Governor, CM, University, Evidence
COMMENTS