Government & Governor issue
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പ്ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണും.
11 മണിക്കാണ് ചീഫ് സെക്രട്ടറി ലഹരി വിരുദ്ധ ക്യാംപെയ്‌ന് ക്ഷണിക്കാനെന്ന വിശദീകരണവുമായി ഗവര്‍ണറെ കാണുന്നത്. 11.45 നാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഇതില്‍നിന്നൊക്കെ അദ്ദേഹത്തെ തണുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ കൂടിക്കാഴ്ചയെന്നാണ് നിഗമനം.
Keywords: Governor, Government, Press meet
COMMENTS