Government doctor's strike in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇതിനു മുന്നോടിയായി ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ നാളെ പ്രതിഷേധ ദിനമായി ആചരിക്കും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
എന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയിലായിരിക്കും പ്രതിഷേധമെന്നും കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് മാറുന്ന തരത്തില്‍ സമരം വ്യാപിപ്പിക്കാന്‍ ഡോക്ടര്‍മാരെ തള്ളിവിടരുതെന്നും സംഘടന ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
Keywords: Government doctors, Strike, KGMOA, Government
COMMENTS