Former minister N.M Joseph passes away
കോട്ടയം: മുന്‍ മന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായിരുന്ന പ്രൊഫസര്‍ എന്‍.എം ജോസഫ് നീണ്ടുകുന്നേല്‍ (79) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രണ്ടു മണിക്ക് പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും.
1987 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു എന്‍.എം ജോസഫ്. ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ദീര്‍ഘകാലം പാലാ സെന്റ് തോമസ് കോളേജ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Keywords: N.M Joseph, Former minister, Passes away
COMMENTS