As the floods continue unabated in Bengaluru, a woman caught in the water has died of electrocution
ബംഗളൂരു: ബംഗളൂരുവില്‍ വെള്ളപ്പൊക്കം ശമനമില്ലാതെ തുടരുന്നതിനിടെ, വെള്ളക്കെട്ടില്‍ പെട്ട യുവതി വൈദ്യുതാഘാതമേറ്റു മരിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെ അഖില എന്ന 23കാരിക്കാണ് ദാരുണാന്ത്യമുണ്ടായത്.
വൈറ്റ്ഫീല്‍ഡ് റോഡില്‍ വെള്ളക്കെട്ടില്‍ സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുപോകവേ നിലതെറ്റി അഖില വൈദ്യുതി തൂണില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.
നഗരം പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോഴും
അധികൃതര്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് യുവതിയുടെ മരണത്തിന് കാരണമെയാതെന്നു നാട്ടുകാര്‍ പറയുന്നു.
ട്രാക്ടറുകളിലാണ് രണ്ടുമൂന്നു ദിവസമായി വിദ്യാര്‍ഥികളും ഐടിജീവനക്കാരും യാത്രചെയ്യുന്നത്. ബംഗളൂരു നഗരത്തില്‍ റോഡുകളും കെട്ടിടങ്ങളുടെ താഴത്തെ നിലകളെല്ലാം വെള്ളത്തിനടിയിലാണ്.
ഇതേസമയം, വെള്ളക്കെട്ടിനു കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നു പറഞ്ഞു കൈകഴുകുയാണ് ഭരണം നയിക്കുന്ന ബിജെപി.
Summary: As the floods continue unabated in Bengaluru, a woman caught in the water has died of electrocution.
COMMENTS