തിരുവനന്തപുരം: മങ്കയം ഇക്കോ ടൂറിസം സങ്കേതം സന്ദര്‍ശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടതില്‍ ഒരു കുട്...
തിരുവനന്തപുരം: മങ്കയം ഇക്കോ ടൂറിസം സങ്കേതം സന്ദര്‍ശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടതില്‍ ഒരു കുട്ടിയും യുവതിയും മരിച്ചു.
ഒഴുക്കില്‍ പെട്ട എട്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. നെടുമങ്ങാട് പുളിഞ്ചി സ്വദേശി നസ്രിയ എന്ന എട്ടു വയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകൾക്കും കണ്ടെടുത്തിരുന്നു. കാണാതായ ഷാനിമ (35)യയുടെ മൃതദേഹം മൂന്നാറ്റു മുക്കിനു സമീപത്തു നിന്ന് ഇന്നു രാവിലെ കണ്ടെത്തി.
പുളിഞ്ചി സ്വദേശികളായ ഷഫീഖ്, സുനൈന, ഉമറുള്‍ ഫാറൂക്ക്, ഫാത്തിമ, ആയിഷ, ഹാജിയ, ഐറൂസ് (6), ഇര്‍ഫാന്‍, ഷാനിമ, നസ്രിയ എന്നിവരാണ് മങ്കയം കാണാനെത്തിയത്.
വൈകിയെത്തിയ ഇവര്‍ക്ക് ഇക്കോ ടൂറിസം പ്രദേശത്തേയ്ക്കു പോകാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ ചെക്‌പോസ്റ്റിനടുത്ത് വാഴത്തോപ്പ് എന്ന സ്ഥലത്ത് കുളിക്കാനിറങ്ങി.
മഴ ഇല്ലായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ എല്ലാവരും ഒഴുകിപ്പോയി.
ആറ്റിലൂടെ കുട്ടി ഒഴുകി വരുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. ആറ്റിന്റെ പല ഭാഗങ്ങളിലായി തങ്ങിക്കിടന്ന മറ്റ് ഏഴു പേരെ കൂടി നാട്ടുകാര്‍ രക്ഷിച്ചു.
ഒഴുക്കില്‍ പെട്ടുപോയ ഷാനിമയെയും നസ്രിയയെയും രക്ഷിക്കാനായില്ല. നീണ്ട തിരച്ചിലിനൊടുവില്‍ നസ്രിയയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.
ഷാനിമയ്ക്കായി വൈകിയും തിരച്ചില്‍ തുടർന്നിരുന്നു. ഷാനിമയുടെ ബന്ധുവായ ഐറൂസ് (6) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റ് ഏഴുപേരെയും പാലോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Summary: Ten people from Nedumangad Pulinchi who had come to visit Mankayam Eco Tourism Sanctuary were swept away and one child died. A woman is missing. Eight people were rescued by the locals. An eight-year-old girl named Nazriya, a native of Nedumangad Pulinchi, died. Shanima (35) is missing. The search for them continues at night.
COMMENTS