കൊച്ചി: നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് സഹായവുമായി ഫെഡറല്‍ ബാങ്ക്. റോബോട്ടിക്സില്‍ പുതിയ...
കൊച്ചി: നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് സഹായവുമായി ഫെഡറല്‍ ബാങ്ക്.
റോബോട്ടിക്സില്‍ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന അസിമോവ് റോബോട്ടിക്സ് എന്ന സംരംഭത്തിനാണ് ആദ്യ ഘട്ടത്തില്‍ വായ്പ അനുവദിച്ചിരിക്കുന്നത്.
അസിമോവ് വികസിപ്പിച്ച സായബോട്ട് എന്ന റോബോട്ട് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ഏറ്റുവാങ്ങി.
ആരോഗ്യം, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ നിരവധി ദൈനംദിന ജോലികള്‍ ചെയ്യാന്‍ ശേഷിയുള്ള സായബോട്ട് അതിന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു.
ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ മേധാവിയുമായ കുര്യാക്കോസ് കോണില്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി, അസിമോവ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Summary: Federal bank to support startups introducing innovative ideas based on artificial intelligence. In the first phase, the loan has been granted to Asimov Robotics, a company that develops new products in robotics.
COMMENTS