Engineering college bus stop demolished
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിനു മുന്നിലെ വിവാദ കാത്തിരുപ്പു കേന്ദ്രം നഗരസഭ പൊളിച്ചുമാറ്റി. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും എത്തിയാണ് പൊളിച്ചുമാറ്റിയത്.
നേരത്തെ സ്ഥലത്തെ ബസ് കാത്തിരുപ്പു കേന്ദത്തിലെ നീളബെഞ്ച് മുറിച്ചുമാറ്റി ഒരാള്‍ക്ക് മാത്രമിരിക്കാവുന്ന മൂന്നു ബെഞ്ചാക്കിമാറ്റിയത് വിവാദമായിരുന്നു.
ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സോഷ്യല്‍ മീഡിയയിലടക്കം ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇവിടെ ആധുനിക രീതിയിലുള്ള കത്തിരുപ്പ് കേന്ദ്രം സ്ഥാപിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ അതും ഇതുവരെ നടപടിയായിട്ടില്ല. ഇവിടെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് സ്‌റ്റോപ്പ് നിര്‍മ്മിക്കുമെന്നതാണ് ഇപ്പോഴത്തെ കോര്‍പ്പറേഷന്റെ വിശദീകരണം.
Keywords: Bus stop, Demolished, Engineering college
COMMENTS