ED's remand report against popular front
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം ഇ.ഡി കണ്ണൂരില്‍ വച്ച് അറസ്റ്റ് ചെയ്ത ഷഫീഖിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിയെ ബിഹാറില്‍ വച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പറയുന്നത്.
ജൂലായ് 12 ന് പട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പോപ്പുലര്‍ ഫ്രണ്ട് പ്രത്യേക പരിശീലനക്യാമ്പ് നടത്തിയിരുന്നതായും ഇ.ഡി വ്യക്തമാക്കുന്നു.
ഇതിനു പുറമെ യു.പിയിലെ ചില പ്രമുഖര്‍ക്കും സ്ഥലങ്ങള്‍ക്കുമെതിരെ ആക്രമണം നടത്താനും പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
Keywords: ED, Prime minister, Popular front, Remand report
COMMENTS