സേലം : തമിഴ് നാട്ടില്‍ സേലത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ സംവിധായകന്‍ വേല്‍ സത്രിയന്‍ മുന്നൂറോളം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നീലച്ചിത്രങ്ങള...
സേലം : തമിഴ് നാട്ടില്‍ സേലത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ സംവിധായകന്‍ വേല്‍ സത്രിയന്‍ മുന്നൂറോളം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നീലച്ചിത്രങ്ങള്‍ നിര്‍മിച്ചതായി പൊലീസ് കണ്ടെത്തി.
ഇയാളുടെ പീഡനത്തിന് ഇരയായ എല്ലാവരോടും സധൈര്യം മുന്നോട്ടു വരാനും പരാതി നല്കാനും സേലം പൊലീസ് അഭ്യര്‍ത്ഥിച്ചു.
സിനിമാ നിര്‍മാതാവും സംവിധായകനുമെന്ന് അവകാശപ്പെട്ടായിരുന്നു ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്കി പെണ്‍കുട്ടികളെ വശീകരിച്ചെടുത്തിരുന്നത്. ഇതിനു സഹായിയായി ജയജ്യോതി എന്ന യുവതിയും ഉണ്ടായിരുന്നു. രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
38 കാരനായ വേല്‍ സത്രിയന്റെ ലൈഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 12 പരാതികള്‍ ഇതുവരെ കിട്ടിയെന്ന് സേലം പൊലീസ് അറിയിച്ചു.
കൂടുതല്‍ ഇരകളെ കണ്ടെത്താനും അവരുടെ പരാതികള്‍ രേഖപ്പെടുത്താനും സേലം സിറ്റി പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി. ശൂരമംഗലം വനിതാ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ വേല്‍ സത്രിയനെയും സഹായി ജയജ്യോതിയെയും (23) സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സിനിമ ഓഡിഷന് വേണ്ടി നിരവധി സ്ത്രീകളെ വിളിച്ചുവരുത്തി അവരെ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ നിര്‍ബന്ധിക്കും. തുടര്‍ന്ന് ആ രംഗങ്ങള്‍ വച്ച് അവരെ ഭീഷണിപ്പെടുത്തി കൂടുതല്‍ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിക്കുകയും പണം തട്ടുകയുമായിരുന്നു ഇയാളുടെ പതിവ്.300 ല്‍ പരം യുവതികളെ ഇരുവരും ചേര്‍ന്ന് ചൂഷണം ചെയ്തതായി വ്യക്തമായിട്ടുണ്ടെന്നും ഇയാളുടെ ലാപ്ടോപ്പ്, മൊബൈല്‍, ഹാര്‍ഡ് ഡിസ്‌ക്, കാമറ, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു ഫോറന്‍സിക് വിശകലനത്തിനായി അയച്ചുവെന്നും സേലം പൊലീസ് അറിയിച്ചു.
ഇയാളുടെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവരുടെ നാനൂറിലധികം പോര്‍ട്ട്ഫോളിയോകളും പൊലീസ് പിടിച്ചെടുത്തു.
'നോ' എന്ന തന്റെ പുതിയ സംവിധാന സംരംഭത്തിന്റെ ഓഡിഷനായാണ് വേല്‍ സത്രിയന്‍ യുവതികളെ വിളിച്ചത്. തന്റെ സിനിമ 'ദേശീയ അവാര്‍ഡ്' ലക്ഷ്യമിട്ടുള്ളതാണെന്നും വളരെ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടിവരുമെന്നും ഓഡിഷന്‍ സമയത്ത് ഇയാള്‍ പെണ്‍കുട്ടികളോടു പറയും. വഴങ്ങാത്തവരെ സഹായിയായ ജയജ്യോതി അനുനയിപ്പിക്കുകയും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു പതിവ്.
അഭിനയിക്കാന്‍ അവസരത്തിനായി വേല്‍ സത്രിയനെ സമീപിച്ച ഒരു യുവതിയാണ് ശൂരമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഭിനയിക്കുന്നതിനായി 30,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോള്‍ യുവതിയെ മൂന്നു മാസത്തേക്ക് ഓഫീസ് ജോലിക്കായി നിയോഗിച്ചു.
ഇതിനിടെ, പെണ്‍കുട്ടിയെക്കൊണ്ട് നീല രംഗങ്ങളില്‍ അഭിനയിപ്പിക്കുകയും ചെയ്തു. മൂന്നു മാസമായിട്ടും ശമ്പളം കിട്ടാതെ വന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പെണ്‍കുട്ടി മനസ്സിലാക്കി. അപ്പോഴാണ് നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഭീഷണപ്പെടുത്തി നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതായി വ്യക്തമായത്. ഈ പെണ്‍കുട്ടിയാണ് ശൂരമംഗലം വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വേല്‍ സത്രിയനും സഹായിക്കും എതിരെ കേസെടുത്തിരിക്കുന്നത്. വിവര സാങ്കേതിക നിയമത്തിന്റെ ) (സ്വകാര്യതയുടെ ലംഘനം) കൂടാതെ 67(എ) (ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
അതിനിടെ, ഇരകളില്‍ ഒരാളുടെ അമ്മയോട് വേല്‍ സത്രിയന്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി മകളെ പരിശീലിപ്പിക്കാന്‍ താന്‍ അവളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുമെന്നും പെണ്‍കുട്ടി ഈ രീതിയില്‍ പരിശീലിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നതും ക്ലിപ്പില്‍ കേള്‍ക്കാം. ഇതെല്ലാം തുടരാന്‍ അമ്മയുടെ അനുവാദം ചോദിക്കുന്നതും കേള്‍ക്കാം.വിരുദനഗര്‍ സ്വദേശിയും ഏറോനോട്ടിക്കല്‍ ജയജ്യോതി ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ലോ കോളേജില്‍ നിയമബിരുദം നേടുന്നതിനായി സേലത്ത് എത്തിയതായിരുന്നു.
ലോ കോളേജില്‍ പ്രവേശനത്തിനു സഹായിക്കാമെന്ന് വേല്‍ സത്രിയന്‍ വാക്ക് നല്‍കിയതിന് ജയജ്യോതിയെ 'സിനിമാ കമ്പനി'യില്‍ ജോലി നല്കി കൂടെ നിറുത്തി. ഡയലോഗ് ഡെലിവറിയില്‍ അഭിനേതാക്കളെ 'പരിശീലിപ്പിക്കാന്‍' ജയജ്യോതിയോട് ആവശ്യപ്പെട്ടു. സെപ്തംബര്‍ ആറിന് അഡിഷണല്‍ വനിതാ കോടതിയില്‍ ഹാജരാക്കിയ ജയജ്യോതിയെ മജിസ്ട്രേറ്റ് ദിനേശ് കുമാരന്‍ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
വേല്‍ സത്രിയനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതിനാല്‍ സേലം സിറ്റി പൊലീസും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ്. ഇതേസമയം, നിലവില്‍ ഒളിവില്‍ കഴിയുന്ന ഇയാളുടെ രണ്ട് മാനേജര്‍മാരെയും പൊലീസ് തിരയുകയാണ്.
വേല്‍ സത്രിയനെതിരെ പരാതിപ്പെടാന്‍ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും, സുബ്ബുലക്ഷ്മി, ഇന്‍സ്പെക്ടര്‍ ഒഫ് പോലീസ്, ശൂരമംഗലം ഓള്‍ വനിതാ പോലീസ് സ്റ്റേഷന്‍ എ്ന്ന വിലാസത്തിലോ 9894355193 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. നല്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന് സേലം സിറ്റി പൊലീസ് ഉറപ്പുനല്‍കുന്നു.
COMMENTS