Dada Saheb Phalke award or Asha Parekh
ന്യൂഡല്‍ഹി: 2020 ലെ ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടി ആശാ പരേഖിന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. പത്തു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ആശാ പരേഖ് പുരസ്‌കാരം വെളളിയാഴ്ച ഏറ്റുവാങ്ങും. 1992 ല്‍ രാജ്യം പത്മശ്രീ നല്‍കി ആശാ പരേഖിനെ ആദരിച്ചിരുന്നു.
അറുപത് - എഴുപത് കാലഘട്ടത്തില്‍ ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന നടിയാണ് ആശാ പരേഖ്. ഭറോസ, കട്ടി പതംഗ്, നന്ദന്‍, ദോ ബദന്‍, ചിരാഗ്, തീസരി മന്‍സില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ആശ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Keywords: Dada Saheb Phalke award, Asha Parekh, Lady superstar
COMMENTS