മുംബയ്: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രി കാറപകടത്തില്‍ മരിച്ചു. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ സണ്‍സിലെത്തിയ സൈറസ് മിസ്ത...
മുംബയ്: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രി കാറപകടത്തില്‍ മരിച്ചു. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ സണ്‍സിലെത്തിയ സൈറസ് മിസ്ത്രി, പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ ബോര്‍ഡ് റൂം അട്ടിമറിയില്‍ പുറത്താക്കപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഉണ്ടായ വാഹനാപകടത്തിലാണ് മിസ്ത്രി മരിച്ചത്. അഹമ്മദാബാദില്‍ നിന്ന് മുംബയിലേക്ക് വരും വഴി മെഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിച്ചു തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മുംബയില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെ പാല്‍ഘറിലെ ചരോട്ടി ഏരിയയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. കാര്‍ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെ പ്രമുഖര്‍ മിസ്ത്രിയുടെ അകാല വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഉടമയും ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പരേതനായ പല്ലോന്‍ജി മിസ്ത്രിയുടെ ഇളയ മകനായിരുന്നു സൈറസ് മിസ്ത്രി.
2006-ല്‍ ടാറ്റ ഗ്രൂപ്പില്‍ ഡയറക്ടറായി ചേര്‍ന്ന മിസ്ത്രി ഇതിന് മുമ്പ് മറ്റ് നിരവധി ടാറ്റ കമ്പനികളുടെ ബോര്‍ഡുകളില്‍ നോണ്‍ എക്സിക്യൂട്ടീവ് പദവികള്‍ വഹിച്ചിരുന്നു. കഴിഞ്ഞ 142 വര്‍ഷത്തിനിടെ ടാറ്റ കുടുംബത്തിന് പുറത്തുനിന്ന് ചെയര്‍മാന്‍ പദത്തിലെത്തിയ രണ്ടാമത്തെ വ്യക്തിയായ മിസ്ത്രിക്ക് പക്ഷേ, നാല് വര്‍ഷം മാത്രമേ ആ സ്ഥാനത്തു തുടരാനായുള്ളൂ.
2016 ഒക്ടോബറില്‍, നാടകീയമായി മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. മാസങ്ങള്‍ക്ക് ശേഷം, 2016 ഡിസംബറില്‍, മിസ്ത്രി കുടുംബ പിന്തുണയുള്ള രണ്ട് നിക്ഷേപ സ്ഥാപനങ്ങള്‍ - സൈറസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും - ടാറ്റ സണ്‍സിന്റെ കെടുകാര്യസ്ഥത ആരോപിച്ച് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. 2017 ഫെബ്രുവരിയില്‍, ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ നിന്ന് മിസ്ത്രിയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി.
The accident took place around 3.15 pm, when Mistry was travelling to Mumbai from Ahmedabad. The accident took place on a bridge over the Surya river. Including #CyrusMistry 2 people dies on spot. #RoadAccident pic.twitter.com/nQ7sg7OUS9
— @Amit kumar singh🇮🇳 (@amit_alex1) September 4, 2022
ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി നിയമിക്കുന്നതിനുമുമ്പ് മിസ്ത്രി നിര്‍മ്മാണ ഭീമനായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. 1991ല്‍ ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പില്‍ ഡയറക്ടറായി ചേര്‍ന്നു.
1968 ജൂലൈ നാലിന് ജനിച്ച മിസ്ത്രി ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഒഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് മെഡിസിനില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കി. ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
Cyrus Mistry Was traveling via Ahmedabad to Mumbai, Car hit to the divider , 4 people were there in the car, 2 died on spot , 2 moved to a local hospital, as per media report. #CyrusMistry https://t.co/OM7R9kzXMp pic.twitter.com/Hg8JPHDtJB
— Ashoke Raj (@Ashoke_Raj) September 4, 2022
Summary: Former chairman of Tata Sons, Cyrus Mistry, died in a car accident. Cyrus Mistry, who succeeded Ratan Tata at Tata Sons, was later ousted in the biggest boardroom coup India has ever seen.
COMMENTS