Customs charge sheet against M.Sivsankar
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കുറ്റപത്രം. 40 പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇതില്‍ കോണ്‍സുല്‍ ജനറല്‍ അടക്കമുളളവരുടെ ഡോളര്‍ കടത്തിനെക്കുറിച്ച് എം.ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പല തവണയും ഇയാള്‍ കേസിലെ മറ്റു പ്രതികളായ സരിത്തിനെയും സ്വപ്‌ന സുരേഷിനെയും അറിയിച്ചിരുന്നതായും പറയുന്നു.
ലൈഫ് മിഷന്‍ കരാറിലെ വഴിവിട്ട നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ശിവശങ്കറായിരുന്നെന്നും സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷനായിരുന്നെന്നുമെല്ലാം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളെ സംബന്ധിച്ചും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. കേസില്‍ ആറാം പ്രതിയാണ് ശിവശങ്കര്‍.
COMMENTS