ലണ്ടന്‍ : ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ നാളെ ചുമതലയേല്‍ക്കും. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെയാണ് അവരുടെ മൂത്ത മകന്‍, 73കാര...
ലണ്ടന്‍ : ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ നാളെ ചുമതലയേല്‍ക്കും. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെയാണ് അവരുടെ മൂത്ത മകന്‍, 73കാരനായ, ചാള്‍സ് രാജ്യഭാരമേല്‍ക്കുന്നത്.
എലിസബത്ത് രാജ്ഞിക്ക് ആദരമര്‍പ്പിക്കാന്‍ ഹൗസ് ഒഫ് കോമണ്‍സ് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. നിയുക്ത രാജാവിന്റെ പ്രസംഗം സംപ്രേഷണം ചെയ്യുന്ന വേളയില്‍ സമ്മേളനം നിറുത്തിവയ്ക്കുമെന്ന് സ്പീക്കര്‍ ലിന്‍ഡ്‌സെ ഹോയില്‍ പറഞ്ഞു.
നാളെ രാവിലെ ചേരുന്ന സ്ഥാനാരോഹണ കൗണ്‍സില്‍ യോഗത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ ബ്രിട്ടന്റെ പുതിയ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ പിന്തുടര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഔപചാരിക സമിതി ഉച്ചകഴിഞ്ഞ് 2:30 മുതല്‍ ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് പൊതു പ്രഖ്യാപനത്തോടെ യോഗം ചേരും.
നിലവിലെ രാജാവോ രാജ്ഞിയോ മരിച്ചാല്‍, കഴിവതും 24 മണിക്കൂറിനുള്ളില്‍, പിന്‍ഗാമിയെ പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ഈ ചടങ്ങ് നടക്കുക.
രാജ്ഞിയുടെ അനാരോഗ്യത്തെക്കുറിച്ച് അറിഞ്ഞുടന്‍ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും ബല്‍മോറല്‍ കൊട്ടാരത്തിലെത്തിയിരുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ദുഃഖാചരണം പ്രഖ്യാപിക്കുകയും അവരുടെ സ്മരണയ്ക്കായി ആചാരപരമായ 96 ഗണ്‍ സല്യൂട്ട് നല്‍കുകയും ചെയ്തു. രാജ്ഞിയുടെ പ്രായമനുസരിച്ചാണ് 96 വെടിയുതിര്‍ത്തത്.
സെപ്റ്റംബര്‍ 19-ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. വന്‍ ജനക്കൂട്ടത്തെയാണ് അന്നു പ്രതീക്ഷിക്കുന്നത്.
Summary: Charles III will take over as Britain's new king tomorrow. Queen Elizabeth's eldest son, Charles, 73, will take over after Queen Elizabeth's death.
COMMENTS