Case against actor Sreenath Bhasi
കൊച്ചി: അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന. അവതാരക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു മുന്നോടിയായി വിവാദ അഭിമുഖം നടന്ന സമയത്ത് നടനോടൊപ്പമുണ്ടായിരുന്നവരുടെ മൊഴികള്‍ വിലയിരുത്തിയ ശേഷമാകും നടപടി തീരുമാനിക്കുക.
അതേസമയം കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസിയെ മൂന്നു മണിക്കൂറിലധികം ചോദ്യംചെയ്തശേഷം മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലില്‍ വച്ചു നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
ലഹരി പരിശോധനയ്ക്ക് വിധേയനാക്കാനായി നടന്റെ ശരീര സാമ്പിളുകളും പൊലീസ് ശേഖരിച്ചു. അഭിമുഖ സമയത്ത് നടന്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നറിയുന്നതിനുവേണ്ടിയാണ് അയാളുടെ നഖം, തലമുടി, രക്തസാമ്പിളുകള്‍ തുടങ്ങിയ ശരീരസാമ്പിളുകള്‍ പൊലീസ് ശേഖരിച്ചത്.
Keywords: Sreenath Bhasi, Case, Police, Producers association
COMMENTS