വര്‍ക്കല : വര്‍ക്കലയ്ക്കടുത്ത് അഞ്ചുതെങ്ങ് മുതലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. എട്ടുപേരെ കാണാതായി. വര്‍ക്കല സ്വദേശ...
വര്‍ക്കല : വര്‍ക്കലയ്ക്കടുത്ത് അഞ്ചുതെങ്ങ് മുതലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. എട്ടുപേരെ കാണാതായി.
വര്‍ക്കല സ്വദേശികളായ നിസാം, ഷാനവാസ് എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റില്‍ ബോട്ട് മറിയുകയായിരുന്നു.
25 പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുമ്പോള്‍ 16 പേരാണ് ഉണ്ടായിരുന്നതെന്നു കോസ്റ്റല്‍ പൊലീസ് പറയുന്നു. മത്സ്യ തൊഴിലാളികളും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ തുടരുകയാണ്.
പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഉച്ചതിരിഞ്ഞ് അഞ്ചുതെങ്ങില്‍ നിന്ന് കടലിലേക്ക് പോയ ബോട്ടാണ് കാറ്റിനൊപ്പം വന്ന വലിയ തിരയില്‍പ്പെട്ട് മറിഞ്ഞത്.
Summary: Two people died after their fishing boat capsized in Anchuteng near Varkala. Eight people are missing. Nizam and Shanawaz, natives of Varkala, died. The boat capsized in strong winds.
COMMENTS