Bharath jodo yathra in Thiruvananthapuram city
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത് എത്തി. ജാഥ തമ്പാനൂരില്‍ എത്തിയതോടെ വന്‍ ഗതാഗതക്കുരുക്കാണ് തലസ്ഥാനത്ത് രൂപപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ ജാഥയില്‍ പങ്കെടുക്കുന്നുണ്ട്.
തമ്പാനൂരില്‍ നിന്ന് എം.സി റോഡ് വഴി ജാഥ പത്തു മണിയോടെ പട്ടത്ത് അവസാനിക്കും. തുടര്‍ന്ന് വൈകുന്നേരം നാലു മണിക്ക് പട്ടത്തു നിന്നും ജാഥ പുന:രാരംഭിക്കും. ഇതിനു മുന്‍പായി വിഴിഞ്ഞം സമരസമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.
Keywords: Bharath jodo yathra, Thiruvananthapuram, Today
COMMENTS