Bharat jodo yatra today in Kollam
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലത്ത്. ഇതിന്റെ മുന്നോടിയായി രാഹുല്‍ രാവിലെ ശിവഗിരി മഠം സന്ദര്‍ശിച്ചു.
ക്ഷണിക്കപ്പെടാതെ ശിവഗിരി മഠത്തിലെത്തിലെത്തിയ രാഹുലിനെ സ്വാമിമാര്‍ ഊഷ്മളമായി സ്വീകരിച്ചു. ശ്രീനാരായണ ഗുരു സമാധിയിലും ശാരദാ മഠത്തിലും പ്രാര്‍ത്ഥന നടത്തിയ രാഹുലിന് സ്വാമിമാര്‍ പുസ്തകം സമ്മാനമായി നല്‍കി.
രാഹുല്‍ ഗാന്ധിയുടെ ആദ്യ ശിവഗിരി മഠം സന്ദര്‍ശനമാണിത്. രാവിലെ നാവായിക്കുളത്ത് നിന്നും ആരംഭിക്കുന്ന പദയാത്രയുടെ ആദ്യഘട്ടം ചാത്തന്നൂരില്‍ സമാപിക്കും.
തുടര്‍ന്ന് വൈകിട്ട് അവിടെ നിന്നും ആരംഭിക്കുന്ന യാത്ര കൊല്ലം പള്ളിമുക്കില്‍ സമാപിക്കും. ഈ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച പദയാത്ര ഇതുവരെ 150 കിലോമീറ്റര്‍ പിന്നിട്ടു. നാളെ കൊല്ലത്തെ പൂര്‍ണ്ണ വിശ്രമത്തിനു ശേഷം മറ്റന്നാള്‍ യാത്ര വീണ്ടും ആരംഭിക്കും.
COMMENTS