സ്വന്തം ലേഖകന്‍ പാറശാല: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചു. കേരളീയ കലാരൂപങ്ങളുടെയും വാദ്യമ...
സ്വന്തം ലേഖകന്‍
പാറശാല: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചു. കേരളീയ കലാരൂപങ്ങളുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറശാലയില്‍ രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ള പദയാത്രികരും ഒപ്പം അണിചേര്‍ന്നു.
പാറശാലയില്‍ ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാഹുല്‍ പദയാത്രയ്ക്ക് തുടക്കം കുറിച്ചത്.
പാര്‍ട്ടി അദ്ധ്യക്ഷ പദത്തിലേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച സ്ഥലം എംപിയായ ശശി തരൂരും പദയാത്രയില്‍പങ്കെടുക്കുന്നുണ്ട്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ. മുരളീധരന്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു.
സംസ്ഥാനത്ത് ഏഴുജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയാണ് യാത്ര കടന്നു പോകുന്നത്. അവിടെനിന്നു നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയായിരിക്കും യാത്ര.
യാത്ര കടന്നുപോകാത്ത ജില്ലകളില്‍ നിന്നുമുള്ള നേതാക്കളും പ്രവര്‍ത്തകരും സമീപ ജില്ലകളില്‍ അണിചേരും. രാവിലെ ഏഴു മുതല്‍ 11 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴു വരെയുമാണ് യാത്ര.Huge crowd marching along with Rahul Gandhi & senior Congress leaders during Day 5 of Padyatra from Parassala, Thiruvananthapuram.🔥🔥#BharatJodoYatra pic.twitter.com/2vpdcEUZeN
— Madhu ✋ (@Vignesh_TMV) September 11, 2022
ജാഥയ്ക്കിടെയുള്ള ഒഴിവുസമയത്ത് അതതു സംസ്ഥാനങ്ങളിലെ വിവിധ മേഖലകിലുള്ള തൊഴിലാളികള്‍, യുവാക്കള്‍, കര്‍ഷകര്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. മുന്നൂറ് സ്ഥിരം പദയാത്രികരാണ് ഭാരത് ജോഡോ യാത്രയിലുള്ളത്.
150 ദിവസം നീളുന്നതാണ് പദയാത്ര. 12 സംസ്ഥാനങ്ങളിലൂടെ പദയാത്ര കടന്നുപോകും. 3570 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 2023 ജനുവരി 30 നു ജമ്മു കശ്മീരില്‍ സമാപിക്കും. 22 നഗരങ്ങളില്‍ യാത്രയുടെ ഭാഗമായി റാലികള്‍ സംഘടിപ്പിക്കുന്നുമുണ്ട്.
Summary: Bharat Jodo Yatra led by Congress leader Rahul Gandhi has entered Kerala. Congress workers in Kerala welcomed Rahul Gandhi and team at Parashala to the accompaniment of Kerala arts and musical instruments.
COMMENTS