Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കാമുകന്‍ ഷിംലയില്‍ അറസ്റ്റില്‍, പെണ്‍കുട്ടി കാമുകന് അയച്ചത് സ്വന്തം വീഡിയോ, മറ്റു പെണ്‍കുട്ടികളുടെ സ്വകാര്യ വീഡിയോ ചോര്‍ന്നിട്ടില്ലെന്നു പഞ്ചാബ് പൊലീസ്, ശമനമില്ലാതെ പ്രതിഷേധം

Amid the controversy and protest over the leaked video of Chandigarh University students, the police said that the arrested girl had only filmed her


അഭിനന്ദ്

ന്യൂഡല്‍ഹി : ചണ്ഡീഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ വീഡിയോ ചോര്‍ന്നെന്ന വിവാദവും പ്രതിഷേധവും കത്തിപ്പടരുന്നതിനിടെ, അറസ്റ്റിലായ പെണ്‍കുട്ടി തന്റെ സ്വകാര്യ വീഡിയോ സ്വയം ചിത്രീകരിച്ചു കാമുകന് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും മറ്റാരുടെയും വീഡിയോ പങ്കുവച്ചിട്ടില്ലെന്നും പൊലീസ്.

അറസ്റ്റിലായ ഒന്നാം വര്‍ഷ എം ബി എ വിദ്യാര്‍ത്ഥിനിയുടെ ഫോണും ലാപ് ടോപും മറ്റും പരിശോധിച്ചതില്‍ മറ്റാരുടെയും വീഡിയോ കണ്ടെത്താനായിട്ടില്ല. മറ്റാര്‍ക്കും പെണ്‍കുട്ടി വീഡിയോ പങ്കുവച്ചതിനും തെളിവില്ലെന്നു പൊലീസ് സ്ഥിരീകരിച്ചു.

ഇതേസമയം, സര്‍വകലാശാലയ്ക്കു മുന്നില്‍ ഇപ്പോഴും പതിനായിരക്കണക്കിനു പേരാണ് തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനാവാതെ പൊലീസ് വിഷമിക്കുകയാണ്.

അറസ്റ്റിലായ പെണ്‍കുട്ടിയുടെ കാമുകന്‍ സണ്ണി മേത്ത എന്ന 23 കാരനെ പൊലീസ് പിടികൂടി. ഷിംലയിലെ റോഹ്രു നിവാസിയായ സണ്ണിയെ സ്വന്തം നാട്ടില്‍ നിന്നു തന്നെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയും റോഹ്രു സ്വദേശിയാണ്. സണ്ണിയുടെ ഫോണും പരിശോധനയ്ക്കു വിധേയമാക്കും. ഇയാളാണ് വീഡിയോകള്‍ പോണ്‍ സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതെന്നാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.

അറസ്റ്റിലായ പെണ്‍കുട്ടി ശനിയാഴ്ച വൈകുന്നേരം ഹോസ്റ്റലിലെ ടോയ്‌ലറ്റിലിരുന്ന് വീഡിയോ എടുക്കുന്നത് മറ്റു കുട്ടികള്‍ കണ്ടു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

ഹോസ്റ്റലിലെ ഏതാനും പെണ്‍കുട്ടികളുടെ ആക്ഷേപകരമായ വീഡിയോ ചോര്‍ന്നെന്ന് ആരോപിച്ച് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി.

സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസിനു ലാത്തി ചാര്‍ജ് ചെയ്യേണ്ടിവന്നു. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയും ചെയ്തു. വീഡിയോ ചോര്‍ന്നതിന് പിന്നാലെ ഏതാനും പെണ്‍കുട്ടികളും ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കിംവദന്തി പരന്നു.

എന്നാല്‍, ആത്മഹത്യാശ്രമമൊന്നും നടന്നിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. സമരത്തിനിടെ രണ്ട് പെണ്‍കുട്ടികളെ ബോധരഹിതരായി പ്രാദേശിക സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനെയാണ് ആത്മഹത്യാശ്രമമെന്നു ചിത്രീകരിച്ചത്. ഈ പെണ്‍കുട്ടികളെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.

ലുധിയാന-ചണ്ഡീഗഡ് റോഡിലെ കാമ്പസില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


മൊഹാലി ഡെപ്യൂട്ടി കമ്മിഷണര്‍ അമിത് തല്‍വാര്‍, പഞ്ചാബ് അഡ്മിനിസ്ട്രേഷന്‍ എഡിജിപി, ഗുര്‍പ്രീത് കൗര്‍ ദിയോ, ഡിഐജി, റോപ്പര്‍ റേഞ്ച്, ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍, എസ്എസ്പി മൊഹാലി, വിവേക് ഷീല്‍ സോണി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന പൊലീസ്, സിവില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ രാത്രിയില്‍ തന്നെ കാമ്പസിലെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് അന്വേഷണത്തിന് കൈമാറിയതായി എഡിജിപി ഗുര്‍പ്രീത് ദിയോ പറഞ്ഞു.

''പിടികൂടപ്പെട്ട വിദ്യാര്‍ത്ഥിനി ഷിംലയിലുള്ള കാമുകനുമായി സ്വന്തം വീഡിയോ പങ്കുവച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഐപിസി സെക്ഷന്‍ 354-സി (വോയറിസം), ഐടി ആക്ട് എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഇതിനു പിന്നാലെയാണ് ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ ഒരു സംഘത്തെ ഷിംലയിലേക്ക് അയക്കുകയായിരുന്നു. 

അറസ്റ്റിലായ പെണ്‍കുട്ടി ഷെയര്‍ ചെയ്ത ഒരു വീഡിയോയും ഒരു സൈറ്റിലും അപ്ലോഡ് ചെയ്തിട്ടില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോ മൂന്ന് പേര്‍ക്ക് പോയതായി കണ്ടെത്തി. ഇതില്‍, രണ്ട് പേരില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യിച്ചെന്നും മൂന്നാമത്തെ വ്യക്തിയില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യിക്കുമെന്നും എഡിജിപി ഗുര്‍പ്രീത് ദിയോ പറഞ്ഞു.

'വിദ്യാര്‍ത്ഥികളില്‍ നിന്ന് ആക്ഷേപകരമായ 60 എംഎംഎസ് കണ്ടെത്തിയതായി പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചണ്ഡീഗഡ് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രോ-ചാന്‍സലര്‍ ഡോ. ആര്‍.എസ്. ബാവ പറഞ്ഞു. അസ്റ്റിലായ പെണ്‍കുട്ടി കാമുകന് അയച്ച സ്വകാര്യ വീഡിയോ അല്ലാതെ മറ്റൊന്നും ഷെയര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറലിനും ചണ്ഡീഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മ കത്തയച്ചു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പഞ്ചാബ് സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ മനീഷ ഗുലാത്തി പറഞ്ഞു. 'ഇത് ഗൗരവമേറിയ വിഷയമാണ്, അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ വെറുതെവിടില്ലെന്ന് എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ഇവിടെയുണ്ട്,' അവര്‍ പറഞ്ഞു.

സംഭവം ലജ്ജാകരമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ തലവനുമായ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 

ചോര്‍ന്ന വീഡിയോ എന്തെങ്കിലും കിട്ടിയാല്‍ ഷെയര്‍ ചെയ്യരുതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവ് പവന്‍ ഖേര ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നമുക്ക് ഡിജിറ്റലായി ഉത്തരവാദിത്തമുള്ള സമൂഹമാകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


Summary: Amid the controversy and protest over the leaked video of Chandigarh University students, the police said that the arrested girl had only filmed her private video and sent it to her boyfriend and had not shared anyone else's video.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: കാമുകന്‍ ഷിംലയില്‍ അറസ്റ്റില്‍, പെണ്‍കുട്ടി കാമുകന് അയച്ചത് സ്വന്തം വീഡിയോ, മറ്റു പെണ്‍കുട്ടികളുടെ സ്വകാര്യ വീഡിയോ ചോര്‍ന്നിട്ടില്ലെന്നു പഞ്ചാബ് പൊലീസ്, ശമനമില്ലാതെ പ്രതിഷേധം
കാമുകന്‍ ഷിംലയില്‍ അറസ്റ്റില്‍, പെണ്‍കുട്ടി കാമുകന് അയച്ചത് സ്വന്തം വീഡിയോ, മറ്റു പെണ്‍കുട്ടികളുടെ സ്വകാര്യ വീഡിയോ ചോര്‍ന്നിട്ടില്ലെന്നു പഞ്ചാബ് പൊലീസ്, ശമനമില്ലാതെ പ്രതിഷേധം
Amid the controversy and protest over the leaked video of Chandigarh University students, the police said that the arrested girl had only filmed her
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPhf0f3sbsqRw058B4huV-zTqXo8BWg6qxp8qNGNt7VceBAdKeH2ZgjbAq4lBBXFrgwHp0AztwSri_SoU0VUFYDTWYCdQYPSTlXhl5Ttsm-m6XeTZJQZh2-pfZgiziOv1XdNi6-B1xTplDnlOAUg35VGZg84FuZZPlj-bcPjPoXxKPeWT489M1KuKiSw/s320/chandigarh%20university%20protest.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPhf0f3sbsqRw058B4huV-zTqXo8BWg6qxp8qNGNt7VceBAdKeH2ZgjbAq4lBBXFrgwHp0AztwSri_SoU0VUFYDTWYCdQYPSTlXhl5Ttsm-m6XeTZJQZh2-pfZgiziOv1XdNi6-B1xTplDnlOAUg35VGZg84FuZZPlj-bcPjPoXxKPeWT489M1KuKiSw/s72-c/chandigarh%20university%20protest.jpg
www.vyganews.com
https://www.vyganews.com/2022/09/arrested-girl-had-only-filmed-her.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/09/arrested-girl-had-only-filmed-her.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy