Anup, a native of Thiruvananthapuram Srivaharam and an auto rickshaw driver, won the Onam bumper of the Kerala lottery
തിരുവനന്തപുരം: പണം തികയാത്തതുകൊണ്ട് മകന്റെ കുടുക്ക പൊട്ടിച്ച് 50 രൂപ കൂടി എടുത്തു വാങ്ങിയ ലോട്ടറി ടിക്കറ്റിന് 25 കോടി രൂപയുടെ ഒന്നാം സമ്മാനം. കേരള ലോട്ടറിയുടെ ഓണം ബംബര്‍ നേടിയത് തിരുവനന്തപുരം ശ്രീവഹാരം സ്വദേശിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ അനൂപിന്.
ഒന്നാം സമ്മാനം തനിക്കാണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അനൂപ് പ്രതികരിച്ചു. ഇന്നലെ രാത്രി ഏഴര മണിക്കാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് വിലയായ 500 രൂപ തികയാതെ വന്നപ്പോഴാണ് മകന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് 50 രൂപ കൂടി എടുത്തതെന്ന് അനൂപ് പറയുന്നു.
കുടുംബത്തോടൊപ്പമാണ് അനൂപ് ലോട്ടറി ഏജന്‍സിയിലെത്തിയത്. ഭാര്യ ആറ് മാസം ഗര്‍ഭിണിയുമാണ്. ആ സന്തോഷത്തിനൊപ്പമാണ് ലോട്ടറിയുടെ ഇരട്ടി മധുരം കൂടി എത്തുന്നത്.
ഒരുപാട് കടങ്ങളുണ്ടെന്നും ്അതെല്ലാം ഇനി വീട്ടണമെന്നും അനൂപ് പറയുന്നു. ഭാര്യയാണ് ലോട്ടറി എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അനൂപ് പറഞ്ഞു.
അനൂപിന്റെ സഹോദരന്‍ ലോട്ടറി ഏജന്റാണ്. സഹോദരനില്‍ നിന്നല്ല ടിക്കറ്റ് എടുത്തത്.
ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് തങ്കരാജ് എന്ന ഏജന്റ് വിറ്റ ടി ജെ 750605 എന്ന ടിക്കറ്റാണ് അനൂപിനു ഭാഗ്യദേവതയുടെ കടാക്ഷം നല്കിയത്.
രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ കോട്ടയത്തു വിറ്റ ടി ജി 270912 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. പാലായിലെ മീനാക്ഷി ലക്കി സെന്ററില്‍ നിന്നു പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റ് എടുത്തിരുന്നു. പാപ്പച്ചന്‍ വിറ്റ ടിക്കറ്റിനാണ് അഞ്ചു കോടി അടിച്ചിരിക്കുന്നത്.
Summary: Anup, a native of Thiruvananthapuram Srivaharam and an auto rickshaw driver, won the Onam bumper of the Kerala lottery. Anup was given the ticket TJ 750605, which was sold by a sub agent named Thangaraj from Bhagwati Agency's Pazhavangadi.
COMMENTS