A.N Shamseer selected as assembly speaker
തിരുവനന്തപുരം: നിയമസഭയുടെ ഇരുപത്തി നാലാം സ്പീക്കറായി എംഎല്‍.എ എ.എന്‍ ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടു. എം.ബി രാജേഷ് മന്ത്രിയായതിനെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിലാണ് എ.എന്‍ ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഷംസീറിന് 96 വോട്ടും യു.ഡി.എഫിലെ അന്‍വര്‍ സാദത്തിന് 40 വോട്ടുമാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എ.എന്‍ ഷംസീറിനെ നിയമസഭയുടെ പുതിയ സ്പീക്കറായി പ്രഖ്യാപിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പുതിയ സ്പീക്കര്‍ക്ക് ആശംസകളറിയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ പ്രിയപ്പെട്ട അനുയായിയും നാട്ടുകാരനുമായ എ.എന്‍ ഷംസീര്‍ രണ്ടു തവണ നിയമസഭയിലെത്തിയ നേതാവാണ്.
Keywords: A.N Shamseer, Speaker, Elect


COMMENTS