AKG centre attack case
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ ഒടുവില്‍ പ്രതി പിടിയില്‍. യൂത്ത് കേണ്‍ഗ്രസ് നേതാവ് ജിതിനാണ് പിടിയിലായത്.
ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് ജിതിന്‍. ഇയാളെ ചോദ്യംചെയ്തുവരികയാണ്. അതേസമയം ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ജൂണ്‍ 30 ന് രാത്രി പതിനൊന്നു മണിക്കുശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുന്നുകുഴി ഭാഗത്തു നിന്നും ബൈക്കിലെത്തിയ ആള്‍ എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞുവെന്നതാണ്. എന്നാല്‍ എറിഞ്ഞത് സാധാരണ പടക്കമാണെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.
സംഭവം നടന്ന് രണ്ടുമാസത്തിലധികമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതിനകം 250ലധികം ആളുകളെ ചോദ്യംചെയ്യുകയും അയ്യായിരത്തിലധികം ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ആകെ പൊലീസിന് മനസ്സിലായിരുന്നത് ആക്രമി വന്നത് ഒരു ചുവന്ന ഡിയോ സ്‌കൂട്ടറിലാണെന്നത് മാത്രമായിരുന്നു.
Keywords: AKG centre attack case, Youth congress leader, Police
COMMENTS