The Supreme Court has directed that the trial of the actress' abduction and brutal torture case should be completed by January 31
ന്യൂഡല്‍ഹി: നടിയെ തട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിന്റെ വിചാരണ ജനുവരി 31 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചുകൊണ്ടാണ് കോടതി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
എല്ലാവരും വിചാരണ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന് സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ഫെബ്രുവരി 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഈ സമയം കഴിഞ്ഞതോടെ, വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സമയം കൂടി ജഡ്ജി ഹണി എം വര്‍ഗീസ് തേടുകയായിരുന്നു.
നിത്യേന വിചാരണ നടത്തി കഴിവതും വേഗം കേസ് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
Summary: The Supreme Court has directed that the trial of the actress' abduction and brutal torture case should be completed by January 31.
നടിയെ ആക്രമിച്ച കേസ് വിചാരണ ജനുവരി 31 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി
COMMENTS