Actor Vishak Nair as Sanjay Gandhi in Bollywood film Emergency
കൊച്ചി: ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ വിശാഖ് നായര്‍ ബോളിവുഡ്ഡിലേക്ക്. മണികര്‍ണികയ്ക്കു ശേഷം നടി കങ്കണ റണൗട്ട് സംവിധാനം ചെയ്ത് അവര്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്ന എമര്‍ജന്‍സിയിലാണ് വിശാഖ് അഭിനയിക്കുന്നത്.
ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് വിശാഖിന്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. റിതേഷ് ഷാ തിരക്കഥയും ജി.വി പ്രകാശ് കുമാര്‍ സംഗീതവും ഒരുക്കുന്ന എമര്‍ജന്‍സിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
മലയാള ചിത്രം ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ വിശാഖിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് എമര്‍ജന്‍സി. പുത്തന്‍പണം, ചങ്ക്‌സ്, ചെമ്പരത്തിപ്പൂ, ഹൃദയം തുടങ്ങിയവയാണ് വിശാഖ് അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങള്‍.
Keywords: Vishak, Emergency, Sanjay Gandhi, Bollywood
COMMENTS