Actor Siju Wilson's struggle journey to cinema
കൊച്ചി: വിനയന്‍ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ ഇപ്പോള്‍ ഏറെ ശ്രദ്ധേയനായ നടന്‍ സിജു വില്‍സണ്‍ തന്റെ കരിയറിലെ സ്വപ്‌നയാത്രയെക്കുറിച്ച് പറഞ്ഞത് വൈറലാകുന്നു. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് തന്റെ സ്വപ്‌നത്തിലേക്ക് നടന്നുകയറിയതെന്നാണ് നടന്‍ പറയുന്നത്.
ഒട്ടേറെ സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് ഇപ്പോള്‍ സിജു വില്‍സണ്‍ ഒരു ചരിത്രപുരുഷന്റെ കഥാപാത്രത്തിലെത്തി നില്‍ക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ട് വിജയിച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍.
താനൊരു സാധാരണ വീട്ടിലാണ് ജനിച്ചതെന്നും അച്ഛന്‍ ചുമട്ടുതൊഴിലാളിയായിരുന്നെന്നും സിജു പറയുന്നു. വീടിന്റെ മുന്‍പിലിട്ടിരുന്ന ചെറിയൊരു പച്ചക്കറി കടയിലൂടെയാണ് ജീവിതം മുന്നോട്ടു പോയതെന്നും വീട്ടില്‍ ടിവി ഇല്ലായിരുന്നെന്നും അടുത്ത വീട്ടില്‍ ഫുള്‍ ടൈം ടിവിയുടെ മുന്‍പിലിരുന്നിട്ട് ഇറക്കിവിട്ട സാഹചര്യവും തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നും നടന്‍ പറയുന്നു.
താന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ അച്ഛന്‍ മരണപ്പെട്ടുവെന്നും പിന്നീട് അമ്മയും സഹോദരിയുമാണ് വളര്‍ത്തിയതെന്നും തുടര്‍ന്ന് നഴ്‌സിങ് പഠനം കഴിഞ്ഞ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിന്റെ ഓഡിഷനിലൂടെ സിനിമയിലെത്തിയതായും സിജു പറയുന്നു.
Keywords: Siju Wilson, Cinema, Journey,
COMMENTS