Actor Raju Srivastav passes away
ന്യൂഡല്‍ഹി: ബോളിവുഡ് ഹാസ്യ നടന്‍ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ജിമ്മിലെ വ്യായാമത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നിരവധി ടിവി ഷോകളിലൂടെ ശ്രദ്ധേയനായ രാജു ശ്രീവാസ്തവ മേംനേ പ്യാര്‍ കിയാ, തേസാബ്, ബാസിഗര്‍ തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു.
ഉത്തര്‍പ്രദേശ് ഫിലിം ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ചെയര്‍മാന്‍കൂടിയ രാജു ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് എന്ന ടിവി പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് കോമഡി സര്‍ക്കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ ടിവി ഷോകളുടെയും ഭാഗമായി.
Keywords: Bollywood, Actor, Raju Srivastav


COMMENTS