A car driver chases Ambulance and beats driver in hospital compound. Due to the delay in opening the ambulance, patient died
സ്വന്തം ലേഖകന്‍
പെരിന്തല്‍മണ്ണ : ഹൃദ് രോഗിയുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിനെ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തി ഡ്രൈവറെ മര്‍ദ്ദിച്ചു. ആംബുലന്‍സ് തുറക്കാന്‍ വൈകിയതോടെ ചികിത്സ വൈകുകയും ഹൃദ് രോഗി മരിക്കുകയും ചെയ്തു.
മലപ്പുറം വളാഞ്ചേരിയിലെ കരേക്കാട് വടക്കേ പീടികയില്‍ ഖാലിദ് (35) ആണ് മരിച്ചത്. സൈക്കിളില്‍ നിന്നു വീണു പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്കു പോവുകയായിരുന്നു കാര്‍ എന്നാണ് ലഭിക്കുന്ന വിവരം. എന്‍ജിനീയറായ ഖാലിദ് ഒരു കാര്‍ ഷോറൂമില്‍ എത്തിയ വേളയില്‍ അവിടെവച്ചായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ ഷോറൂം ജീവനക്കാര്‍ പടപ്പറമ്പിലെ ഒരു ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്കി ഉടന്‍ തന്നെ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ആംബുലന്‍സില്‍ ഖാലിദിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
ആംബുലന്‍സ് ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് അങ്ങാടിപ്പുറം മേല്‍പ്പാലത്തിനു സമീപമെത്തിയപ്പോഴാണ് കാറും അവിടെ എത്തിയത്. ആംബുലന്‍സിനു വഴി നല്കാതെ കാര്‍ മുന്നില്‍ പോയപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുള്‍ അസീസ് കാറുകാരെ ശകാരിച്ചതായി പറയുന്നു.
ശകാരിക്കുകയായിരുന്നില്ല, അസഭ്യമാണ് പറഞ്ഞതെന്നാണ് കാറുകാരുടെ വാദം. ഇതോടെ ആംബുലന്‍സിനെ പിന്തുടര്‍ന്ന കാര്‍, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഡ്രൈവറെ പിടിച്ചിറക്കി മര്‍ദ്ദിച്ചു. ഇതോടെ, ആംബുലന്‍സ് തുറക്കാനാവാതെ വന്നു.
മര്‍ദ്ദനവും വഴക്കുമെല്ലാം കഴിഞ്ഞ് ആംബുലന്‍സ് തുറന്ന് പുറത്തെടുത്തപ്പോഴേക്കും ഖാലിദ് തീരെ അവശനായിരുന്നു. അര മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാറുടമയല്ല മര്‍ദ്ദിച്ചത്. കാറുടമയുടെ മകന്‍ സൈക്കിളില്‍ നിന്നു വീണു പരിക്കേറ്റതിനെ തുടര്‍ന്ന് കാറുടമയുടെ ജ്യേഷ്്ഠനും ഭാര്യയും അയല്‍വാസിയും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കാര്‍ ഓടിച്ചിരുന്നയാളെയും കാറിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് പറഞ്ഞു.
മരിച്ച ഖാലിദിന്റെ ഭാര്യ ഫാസില. മക്കള്‍ മുഹമ്മദ് ആത്തിഫ്, മുഹമ്മദ് അസീം.
Summary: A car driver chases Ambulance and beats driver in hospital compound. Due to the delay in opening the ambulance, the treatment was delayed and the heart patient Karekkad North Peetika in Valanchery, Malappuram native Khalid (35) died.
COMMENTS