70 KSRTC buses were vandalized by Popular Front activists in the name of hartal. Apart from this, many vehicles including car and lorry
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഹര്‍ത്താലിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 70 കെ എസ് ആര്‍ ടി സി ബസുകള്‍ എറിഞ്ഞുതകര്‍ത്തു.
ഇതിനു പുറമേ കാറും ലോറിയും മറ്റും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും തകര്‍ത്തു. പലേടത്തും വ്യാപാര സ്ഥാപനങ്ങളും അടിച്ചുതകര്‍ത്തു.
വിവിധ അക്രമസംഭവങ്ങളില്‍ 11 പേര്‍ക്ക് പരുക്കേറ്റു. കെ എസ് ആര്‍ ടി സി സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും പരിക്കുണ്ട്. സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നേം പരിക്കേറ്റു.
കെ എസ് ആര്‍ ടി സി 50 ലക്ഷം രൂപയില്‍ കൂടുതല്‍ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
വിവിധ അക്രമസംഭവങ്ങളില്‍ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പുറമേ, 229 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
കോട്ടയത്താണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത്, 110 പേര്‍. മലപ്പുറത്ത് 70ല്‍ പരം പേര്‍ അറസ്റ്റിലായിട്ടുണ്ട്. കണ്ണൂരില്‍ 45 പേരും കാസര്‍കോട്ട് 34 പേരും എറണാകുളത്ത് 14 പേരും അറസ്റ്റിലായി.
Summary: 70 KSRTC buses were vandalized by Popular Front activists in the name of hartal. Apart from this, many vehicles including car and lorry were also vandalized. Businesses were also vandalized in many places.
COMMENTS