25 lakh reward on Dawood Ibrahim
ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനപരമ്പരയിലെ മുഖ്യപ്രതിയും അധോലോകനായകനുമായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് പാരിതോഷികമായി എന്‍.ഐ.എ പ്രഖ്യാപിച്ചിരിക്കുന്നത്.
മാത്രമല്ല ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും മറ്റ് അനുയായികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതവും നല്‍കുമെന്നാണ് എന്‍.ഐ.എയുടെ പ്രഖ്യാപനം.
Keywords: NIA, Dawood Ibrahim, Reward, 25 Lakh,
COMMENTS