Walayar case: Court rejects CBI report
പാലക്കാട്: വാളയാര്‍ കേസില്‍ സി.ബി.ഐ കുറ്റപത്രം തള്ളി പോക്‌സോ കോടതി. കേസ് സി.ബി.ഐ തന്നെ പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു. സി.ബി.ഐ കുറ്റപത്രത്തിനെതിരെ കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ചാണ് നടപടി.
കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് സമാനമായതായിരുന്നു സി.ബി.ഐ കുറ്റപത്രവും. കുട്ടികള്‍ ആത്മഹത്യ ചെയ്തതു തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ട്. മറ്റൊരു കാരണവും കണ്ടെത്തിയിരുന്നതുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Walayar Case, CBI, Report, Reinvestigation
COMMENTS