തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. വിഴിഞ്ഞത്തെ തുറമുഖസമരത്തെ വര്‍ഗീയ സമരമെന്ന് മുഖ്യമന്ത്രി അധിക്ഷ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. വിഴിഞ്ഞത്തെ തുറമുഖസമരത്തെ വര്‍ഗീയ സമരമെന്ന് മുഖ്യമന്ത്രി അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് സമരസമിതി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ കടക്കൂ പുറത്ത് പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ടെന്നും, നികൃഷ്ടജീവിയുടെ കീഴിലാണ് മന്ത്രിസഭയെന്നും കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തി സമരം പുതിയ രൂപത്തിലേക്ക് മാറ്റുമെന്നും സമരസമിതി പറഞ്ഞു.
നിയമസഭയില്‍ മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളെ അവഹേളിക്കുകയാണെന്നും തുറമുഖ മന്ത്രി വിഡ്ഢിയാണെന്നും അവര്‍ പറഞ്ഞു. സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് സമരക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ട് തുറമുഖപ്രദേശത്തേക്ക് കടക്കുകയും ചെയ്തു.
COMMENTS