Adani group in high court
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം തേടി കരാര്‍ കമ്പനി ഹൈക്കോടതിയില്‍. സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് കരാര്‍ കമ്പനിയും അദാനി ഗ്രൂപ്പും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം തുറമുഖ നിര്‍മ്മാണം തുടരേണ്ടതുണ്ടെന്നും കമ്പനി ജീവനക്കാര്‍, തൊഴിലാളികള്‍, സുരക്ഷാജീവനക്കാര്‍ തുടങ്ങിയവര്‍ക്കും നിര്‍മ്മാണ മേഖലയിലേക്ക് സാധനസാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ക്കും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയല്ലാതെ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ലത്തീന്‍ അതിരൂപതയും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സമരം ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി.
Keywords: High court, Adani group, Police protection
COMMENTS