V.D Satheesan about Kannur V.C issue
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ ആരോപണം അതീവ ഗൗരവകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. `കണ്ണൂര്‍ തന്റെ ജില്ലയാണെന്നും വി.സിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്റെ വ്യക്തിപരമായ ആവശ്യമാണെന്നും' മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണറുടെ ആരോപണം.
ഗവര്‍ണറെ സ്വാധീനിച്ച് നിയമങ്ങള്‍ മറികടന്ന് വി.സിക്ക് പുനര്‍നിയമനം നല്‍കിയെന്നത് ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണെന്നും അവരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Governor, V.D Satheesan, CM, Vizhinjam
COMMENTS