V.D Satheesan about governor's decision
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല നിയമന വിഷയത്തില്‍ ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ തന്നെ ഗവര്‍ണര്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വകലാശാലയിലെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ നിയമനങ്ങള്‍ പരിശോധിക്കണമെന്നും ഇക്കാലയളവില്‍ സി.പിഐ എം ബന്ധുനിയമനങ്ങളാണ് കൂടുതലായും നടന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
സര്‍ക്കാര്‍ പാസാക്കിയ പുതിയ ബില്‍ ക്രമക്കേടുകള്‍ നടത്താനായുള്ളതാണെന്നും വി.സിമാരെ അടിമകളാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. പ്രതിപക്ഷം ഇതിനെതിരെ വേണ്ടിവന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നകാര്യത്തില്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.Keywords: V.D Satheesan, Governor, University, Bill
COMMENTS