Swapna Suresh is against CM Pinarayi Vijayan
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. ഒരു തീവ്രവാദിയെ രാജ്യംവിടാന്‍ മുഖ്യമന്ത്രി സഹായിച്ചതായി സ്വപ്‌ന പറഞ്ഞു. തീവ്രവാദിയായ യു.എ.ഇ പൗരന്‍ നെടുമ്പാശേരി പൊലീസിന്റെ പിടിയിലാണെന്ന് കോണ്‍സുലേറ്റില്‍ വിളി വന്നെന്നും ഉടന്‍ തന്നെ കോണ്‍സുല്‍ ജനറല്‍ തന്നെ വിളിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടെന്നും സ്വപ്‌ന പറഞ്ഞു.
ഇത്തരം ആവശ്യങ്ങള്‍ക്ക് തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നതായും അതിനാല്‍ താന്‍ ശിവശങ്കറെ വിളിച്ച് പറഞ്ഞെന്നും സ്വപ്‌ന പറഞ്ഞു. പത്തു മിനിറ്റിനുള്ളില്‍ ശിവശങ്കര്‍ തന്നെ തിരികെ വിളിച്ച് മുഖ്യമന്ത്രി ഈ വിഷയത്തില്‍ വേണ്ട നടപടികള്‍ എടുത്തതായി അറിയിച്ചെന്നും സ്വപ്‌ന വ്യക്തമാക്കി.
ഇത്തരത്തില്‍ മുഖ്യമന്ത്രി യുഎഇയെയും തീവ്രവാദികളെയും സഹായിക്കുന്നത് മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായാണെന്നും സ്വപ്‌ന ആരോപണമുന്നയിച്ചു.
Keywords: Swapna Suresh, Pinarayi Vijayan, UAE, Sivasankar
COMMENTS