തിരുവനന്തപുരം: ഗൂഢാലോചന കേസില്‍ ഇടപെടണമെന്നു പറയാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനു കഴിയില്ലെന്ന് അവരുടെ ഹര്‍ജികള്‍ തള്ളിക്കൊണ്...
തിരുവനന്തപുരം: ഗൂഢാലോചന കേസില്‍ ഇടപെടണമെന്നു പറയാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനു കഴിയില്ലെന്ന് അവരുടെ ഹര്‍ജികള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.
അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സ്വപ്‌നയ്ക്ക് ഇടപെടാനാകില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ചില ആരോപണങ്ങള്‍ വന്നിരിക്കുന്നതെങ്കിലും ഇപ്പോള്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷം അതു റദ്ദാക്കാന്‍ സ്വപ്‌നയ്ക്ക് ആവശ്യപ്പെടാം.
മാധ്യമങ്ങളോടു നടത്തിയ വെളിപ്പെടുത്തലുകളാണ് എഫ്ഐആറിന് പിന്നിലെന്ന് സ്വപ്ന വാദിക്കുന്നു. എന്നാല്‍, ഒറ്റ ദിവസത്തെ കാര്യം മാത്രമല്ല കേസുകള്‍ക്ക് പിന്നിലെന്ന് കോടതി പറയുന്നു.
164ലെ വിവരങ്ങളാണ് മാധ്യമങ്ങളോട് ജൂണ്‍ ഏഴിനു വെളിപ്പെടുത്തിയെന്ന് സ്വപ്ന പറയുന്നു. ഇക്കാര്യത്തില്‍ സ്വപ്ന പറഞ്ഞതിന്റെ സത്യാവസ്ഥ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് അന്വേഷിക്കുന്നുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജി ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസുകള്‍ നിലനില്‍ക്കില്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.
സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയാണ് മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ അവര്‍ക്കെതിരേ തിരുവനന്തപുരത്തും പാലക്കാട്ടും ഗൂഢാലോചനകുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.
Summary: Rejecting their pleas, the High Court ruled that Swapna Suresh, accused in the gold smuggling case, cannot plead to intervene in the conspiracy case.
COMMENTS