Swapna Suresh again against CM & K.T Jaleel
കൊച്ചി: മുഖ്യമന്ത്രിയും കെ.ടി ജലീലും അധികാര ദുര്‍വിനിയോഗം നടത്തിയെന്നാവര്‍ത്തിച്ച് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ദേശസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് സ്വപ്‌ന ആവര്‍ത്തിച്ചു.
കോഴിക്കോട്ട് എത്തേണ്ട ഷാര്‍ജ ഭരണാധികാരിയെ വിദേശമന്ത്രാലയത്തിന്റെ അറിവോടെയല്ലാതെ ക്ലിഫ് ഹൗസിലെത്തിക്കുകയായിരുന്നെന്നും എം.ശിവശങ്കറിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ ചെയ്തുകൊടുത്തതെന്നും അവര്‍ പറഞ്ഞു.
നേരത്തെയും സ്വപ്‌ന സുരേഷ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. 2017 ല്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനുവേണ്ടിയായിരുന്നു ഭരണാധികാരിയെ ക്ലിഫ് ഹൗസില്‍ എത്തിച്ചതെന്നും അടച്ചിട്ട മുറിയിലെ ചര്‍ച്ചയില്‍ എം.ശിവശങ്കറും നളിനി നെറ്റോയും ഉണ്ടായിരുന്നതായും സ്വപ്‌ന നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Keywords: Swapna Suresh, CM, K.T Jaleel, Cliff house

							    
							    
							    
							    
COMMENTS