State film award ceremony postponed
തിരുവനന്തപുരം: അതിതീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചു. ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടത്താനിരുന്ന ചടങ്ങാണ് സംസ്ഥാനത്ത് മിക്ക ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. മേയ് 27 നാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച നടന്മാരും രേവതി മികച്ച നടിയുമാണ്.
Keywords: Film award ceremony, Postponed, Heavy rain
COMMENTS