Sooraj Palakkaran got bail
കൊച്ചി: ദളിത് യുവതിയെ അപമാനിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് സൂരജ് പാലാക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷ് രൂപയുടെ രണ്ടാള്‍ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയവയാണ് ഉപാധികള്‍.
സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അപമാനിച്ചതിനും എസ് സി - എസ് ടി നിയമങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു സൂരജ് പാലാക്കാരന്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു.
Keywords: High court, Bail, Sooraj Palakkaran
COMMENTS