Sonia Gandhi about congress chief
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ വരണമെന്ന് നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രമുള്ളപ്പോഴാണ് സോണിയ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. താനിനി ഈ സ്ഥാനത്ത് തുടരാനില്ലെന്നും അവര്‍ അറിയിച്ചു.
മുതിര്‍ന്ന നേതാക്കളെ അവര്‍ നിലപാട് അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, കമല്‍നാഥ് എന്നിവരുടെ പേരുകളാണ് സോണിയ മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന. അതേസമയം രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണമെന്നാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുവെയുള്ള വികാരം.
Keywords: Sonia Gandhi, congress chief, Ashok Gelot, Kamalnath
COMMENTS